Share this Article
കാണാതായ ബ്യൂട്ടീഷ്യന്റെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ
വെബ് ടീം
posted on 31-10-2024
1 min read
beautician's death

ജോധ്പൂർ: രാജസ്ഥാനിൽ കാണാതായ ബ്യൂട്ടീഷ്യന്റെ ശരീര ഭാഗങ്ങൾ പോലീസ് കണ്ടെത്തി. അമ്പത്കാരിയായ അനിത ചൗധരിയുടെ ശരീര ഭാഗങ്ങളാണ് പ്രതിയുടെ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണ് അനിതയെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ  പ്രതിയുടെ വീടിന്റെ സമീപത്തു നിന്നും ശരീര ഭാഗങ്ങൾ കണ്ടെതുകയായിരുന്നു. അനിതയുടെ പരിചയക്കാരനായ ഗുൽ മുഹമ്മദാണ് കൊലചെയ്ത് ശരീര ഭാഗങ്ങൾ ആറു കഷ്ണങ്ങളാക്കി തന്റെ വീടിനു സമീപം കുഴിച്ചിട്ടതെന്ന് പോലീസ് പറഞ്ഞു.

ഒക്ടോബര് 28 നാണു അനിതയെ കാണാതാവുന്നത്. ബ്യൂട്ടീഷ്യനായ അനിത ബ്യൂട്ടിപാർലർ പൂട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതതിനെ തുടർന്ന് ഭർത്താവ് മൻമോഹൻ ചൗധരി ജോധ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു .

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ബ്യൂട്ടിപാര്ലറിന്റെ അടുത്തു കടയുള്ള ഗുൽ മുഹമ്മദിലേക്ക് അന്വേഷണം എത്തിയിരുന്നു. ഇരുവരും  പരിചയക്കാരാണ്. കൊല്ലപ്പെട്ട അനിതയുടെ ഫോൺ വിവരങ്ങൾ വഴിയാണ് ഗുൽ മുഹമ്മദിനെകുറിച്ചു പോലീസ് അറിഞ്ഞത്‌. അനിതയെ കാണാതാവുന്നതിനു മുന്നേ ഓട്ടോയിൽ പോയതായി സർദാർപുര പോലീസ് സ്റ്റേഷൻ ഓഫീസർ ദിലീപ് സിംഗ് റാത്തോർ പറഞ്ഞു. പ്രതി താമസിക്കുന്ന ഗാംഗനാ എന്ന സ്ഥലത്തു അനിതയെ കൊണ്ടുവിട്ടതായി ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞു.

തുടർന്ന് ഗുൽ മുഹമ്മദിന്റെ വീട് കണ്ടത്തെത്തുകയും ഭാര്യയെ ചോദ്യം ചെയ്യുകയുമായിരുന്നു. താൻ മൂന്നു ദിവസമായി സഹോദരിയുടെ വീട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയപ്പോൾ അനിതയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഭർത്താവ് പറഞ്ഞതായി ഗുൽ മുഹമ്മദിന്റെ ഭാര്യ പോലീസിന് മൊഴി കൊടുത്തു. പോലീസ് ബുൾഡോസർ ഉപയോഗിച്ചു 12 അടി കുഴിയെടുത്ത് അനിതയുടെ ശരീര ഭാഗങ്ങളും കൈകളും കാലുകളും കണ്ടെത്തുകയായിരുന്നു. രണ്ട് പ്ലാസ്റ്റിക് ബാഗുകളിൽ വേറെ വേറെ പൊതിഞ്ഞ നിലയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories