Share this Article
മരടിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
വെബ് ടീം
posted on 06-07-2023
1 min read
Son hacked his mother to death in Marad

എറണാകുളം; മരടിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. അച്ചാമ്മ(73) ആണ് കൊല്ലപ്പെട്ടത്.പ്രദേശത്തെ ഫ്‌ളാറ്റിലായിരുന്നു നാട്ടുകാര്‍ നോക്കിനില്‍ക്കെയുള്ള ദാരുണ കൊലപാതകം. ഫ്‌ളാറ്റിന്റെ വാതിൽ അടച്ച് കൊലവിളി മുഴക്കിയ ശേഷമായിരുന്നു മകൻ അമ്മയെ കൊലപ്പെടുത്തിയത്.മകൻ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


ഇയാളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. പ്രദേശവാസികൾ പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഒരുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയത്.  കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories