Share this Article
Union Budget
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ്‌; 5 വിദ്യാർത്ഥികളുടെ തുടർ പഠനം തടയാൻ തീരുമാനം
Kottayam Nursing College Ragging

കോട്ടയം നഴ്സിങ്ങ് കോളോജിലെ റാഗിങ്ങ് സംഭവത്തിൽ കൂടുതൽ നടപടികൾ. റാഗിങ്ങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയാൻ നഴ്സിങ്ങ് കൗൺസിൽ തീരുമാനിച്ചു. കുട്ടികളുടെ ഭാഗത്തു നിന്നും  ഹീനമായ പ്രവർത്തിയാണ് ഉണ്ടായതെന്നും പരീക്ഷ അടക്കമുള്ള കാര്യങ്ങൾ തടയുമെന്നും കോളേജ് അധികൃതരെ ഉടൻ ഇക്കാര്യം അറിയിക്കുമെന്നും കൗൺസിൽ പറഞ്ഞു.

നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

നെയ്യാറ്റിൻകര ഗോപന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള‍ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വ്യക്തമാകണ മെങ്കിൽ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 

ഗോപന്‍റെ ആന്തരികാവയവങ്ങള്‍ അഴുകിയ നിലയിയായിരുന്നുവെന്നും തലയിലും ചെവിക്ക് പിന്നിലും ചതവുണ്ടെന്നും അത് മരണ കാരണമല്ലെന്നും പിസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ  രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ആഴത്തിലുള്ള മുറിവുകളോ ക്ഷതങ്ങളോ ശരീരത്തിലില്ല.

ഉദരത്തിൽ അസ്വഭാവികമായ ഗന്ധമില്ലെന്നും ഗുരുതര  രോഗങ്ങൾ ബാധിച്ച് കരൾ വൃക്ക എന്നിവ തകരാറിലായിരുന്നു എന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഭസ്മം ഉള്‍പ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാതിയിൽ ഇരുത്തിയത് എന്നായിരുന്നു ഗോപന്റെ കുടുംബം പറഞ്ഞിരുന്നത്. ഇതിന്‍റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories