തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതിയായ അഫാനെതിരെ അമ്മ ഷെമിയുടെ മൊഴി. അഫാൻ ആക്രമിച്ചതാണെന്ന് കിളിമാനൂർ എസ് എച്ച്ഒയ്ക്ക് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം അമ്പതിനായിരം രൂപയുടെ ആവശ്യമുണ്ടായിരുന്നു. പണം ചോദിച്ച് ബന്ധു വീട്ടിലെത്തിയപ്പോൾ അധിക്ഷേപം നേരിട്ടു. അഫാന് ഇത് സഹിച്ചില്ലെന്നാണ് ഷെമിയുടെ മൊഴി.
വീട്ടിൽ എത്തിയ അഫാൻ ആദ്യം കഴുത്തിൽ ഷാൾ മുറുക്കി, തല ചുവരിലിടിപ്പിക്കുകയായിരുന്നു. ഇതോടെ ബോധം പോയെന്നും പിന്നീട് പുറത്തു പോയ ശേഷം തിരികെ വന്നാണ് ചുറ്റിക കൊണ്ട് ആക്രമിച്ചത്. മക്കളുമായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി ഇളയ മകനെക്കൊണ്ട് യു ട്യൂബിൽ വീഡിയോകൾ കാണുമായിരുന്നുവെന്നുമാണ് ഷെമിയുടെ മൊഴി.