തിരുവനന്തപുരം ആറാം അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിചത്. പെയോട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുണിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നൂ. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപയും പിഴയായി അടക്കണം.അതെ സമയം പ്രതിയുടെ പ്രായം പരിഗണിച്ച് കോടതി വധശിക്ഷ ഒഴിവാക്കി യതായിരുന്നെന്നും സൂര്യ ഗായത്രിയുടെ അഭിഭാഷകൻ വ്യക്തമാക്കി
സൂര്യ ഗായത്രിയുടെ അമ്മ വത്സല, അച്ഛൻ ശിവദാസൻ എന്നിവരാണ് ദൃക്സാക്ഷികൾ. മുപ്പത്തി ഒൻപത് സാക്ഷികളെ വിസ്തരിച്ചു. അറുപത്തി നാല് രേഖകളും നാല്പത്തി ഒൻപത് തൊണ്ടി മുതലുകളും ഹാജരാക്കി.
വിവാഹലോചന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് കോടതി അംഗീകരിച്ചു.കൊലപാതകം,കൊലപാതക ശ്രമം, വീട്ടിൽ കയറി അക്രമം നടത്തൽ തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.