Share this Article
യുവാവിനെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റിൽ
വെബ് ടീം
posted on 11-04-2023
1 min read
 young man stripped naked and beaten In Kochi

കൊച്ചിയിൽ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയ പിടിയിൽ. തിരുവനന്തപുരം നഗരത്തിൽ ഒളിവിൽ കഴിയുന്നതിനിടെയിലാണ് പ്രതി പിടിയിലായത്. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

മൊബൈൽ ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മി പ്രിയ തിരുവനന്തപുരം നഗരത്തിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടന്ന തിരച്ചിലിൽ പ്രതി പിടിയിലാകുകയായിരുന്നു. ചൊവ്വാഴ്ച തന്നെ അയിരൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് കടക്കും. 

കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ എറണാകുളം സ്വദേശി അമലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പുറമെ അഞ്ചോളം പ്രതികൾ ഒളിവിലാണ് . ഈ അഞ്ചുപേരിൽ ഒരാള് ലക്ഷ്മി പ്രിയയുടെ നിലവിലെ കാമുകനാണ്. ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

ലക്ഷ്മി പ്രിയ മറ്റൊരാളുമായി പ്രണയത്തിലായതിനെ തുടർന്ന് അയിരൂർ സ്വദേശിയോട് പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ പറയുകയായിരുന്നു. എന്നൽ മുൻ കാമുകൻ ഇതിന് തയ്യാറാവാതെ വന്നതോടെ കഴിഞ്ഞ ബുധനാഴ്ച യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിലിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്ത് എത്തിക്കുകയും നഗ്നനായി കെട്ടിയിട്ട് മർദിക്കുകയും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നിട് വൈറ്റില ഹബിൽ ഇയാളെ ഉപേക്ഷിച്ച് പ്രതികൾ ഒളിവിൽ പോയി. 

വിവരം അറിഞ്ഞ യുവാവിൻ്റെ ബന്ധുക്കൾ ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിക്കുകയയായിരുന്നു.അയിരൂർ പോലീസിൻ്റെ നേതൃത്വത്തിലാണ്  അന്വേഷണം പുരോഗമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories