Share this Article
Union Budget
ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ച് സര്‍ക്കാര്‍
Sherin, Bhaskara Karanavar Case Accused

ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെ തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. തീരുമാനം എടുത്ത് രണ്ട് മാസം ആയിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിട്ടില്ല.


രണ്ട് മാസം മുൻപാണ് ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമാകുന്നത്.  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ  ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മോചനത്തിനായി ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണം ഉയർന്നു.  മന്ത്രിയടക്കം മോചനത്തിനായി ഇടപെട്ടെന്നും ആക്ഷേപം ഉണ്ടായിരുന്നു. 

മന്ത്രിസഭാ തീരുമാനത്തിന് ശേഷവും ജയിലിൽ സഹതടവുകാരെ കയ്യേറ്റം ചെയ്ത കേസിൽ ഷെറിൻ പ്രതിയായിരുന്നു. അതോടൊപ്പം മോചനം തടയണമെന്ന് ഗവർണർക്ക് പരാതിയും ലഭിച്ചു. ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് സൂചന കിട്ടി.തുടർന്ന് ആണ് മന്ത്രിസഭയുടെ തീരുമാനം സർക്കാർ മരവിപ്പിച്ചത്. അതിനാൽ റിപ്പോർട്ട് ഗവർണർക്ക് കൈമാറിയില്ല. 

2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.കൊലപാതകത്തിൽ ഷെറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ സുപ്രീം കോടതിയും ജീവപര്യന്ത ശിക്ഷ ശെരിവച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article