ഭാസ്‌കര കാരണവര്‍ കൊലപാതക കേസ് പ്രതി ഷെറിന് പരോള്‍. 15 ദിവസത്തേക്കാണ് ഷെറിന് പരോള്‍ അനുവദിച്ചത്. 500 ദിവസങ്ങളാണ് 14 വര്‍ഷത്തെ ശിക്ഷാ കാലയളവില്‍ ഷെറിന് പരോളായി ലഭിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. 2009 നവംബര്‍ 7നായിരുന്നു കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷെറിനുള്‍പ്പെടെയുള്ള പ്രതികള്‍ പിടിയിലാവുകയായിരുന്നു.