Share this Article
Union Budget
തുഷാര കൊലക്കേസ്; ഇന്ന് ശിക്ഷാവിധി
Thushara Murder Case

കൊല്ലം തുഷാര കൊലക്കേസില്‍ ഇന്ന് ശിക്ഷാവിധി. കരുനാഗപ്പള്ളി സ്വദേശി തുഷാരയെ സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ ഓയൂരിലെ വീട്ടില്‍ വച്ച് ഭര്‍ത്താവ് ചന്തുലാല്‍ പട്ടിണിക്കിട്ട് കൊന്ന കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുക. കേസില്‍ ഭര്‍തൃമാതാവ് ഗീതാലാലും പ്രതിയാണ്. കൊലപാതകം, സ്ത്രീധന പീഡനം, അന്യായമായി തടവില്‍ വച്ചു എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 


2013ലായിരുന്നു തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം. മൂന്ന് വര്‍ഷത്തിനകം സ്ത്രീധനത്തുകയുടെ ബാക്കിയായ രണ്ടുലക്ഷം നല്‍കാന്‍ കഴിയാത്തതിനാലാണ് തുഷാരയെ പട്ടിണിക്കിട്ട് കൊന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത് രാജ്യത്തുതന്നെ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


2019 മാര്‍ച്ച് 21നാണ് തുഷാര മരിച്ചത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് വെറും 21 കിലോ മാത്രമായിരുന്നു തൂക്കം. ഭക്ഷണത്തിന്റെ അംശം പോലും ആമാശയത്തില്‍ ഇല്ലായിരുന്നു എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സാക്ഷിമൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും നിര്‍ണായക തെളിവുകളായ കേസായിരുന്നു ഇത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories