തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ്ങിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് നല്‍കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 7 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതിയെ കൂടുതല്‍ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. റിമാന്‍ഡിലാകുന്നതിന് മുമ്പ് കൊലപാതകം നടന്ന വീട്ടിലും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.