പെരിയ ഇരട്ടക്കൊല കേസില്‍ സി. ബി. ഐ കോടതി ശിക്ഷ വിധികുന്ന പശ്ചാത്തലത്തില്‍ കല്യോട്ടും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി പോലീസ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രതിനിധികളെ ഉൾപ്പെടുത്തി സമാധാന യോഗം സംഘടിപ്പിച്ചു.
സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപ പരാമര്‍ശങ്ങൾ നിയന്ത്രിക്കുന്നതിന് പ്രവർത്തകർക്കിടയിൽ ബോധവൽക്കരണം നടത്തും. അതേസമയം, 10 പേരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിയിൽ അപ്പിൽ പോകാനാണ് കുടുംബത്തിന്റെ തീരുമാനം.