പത്തനംതിട്ട പീഡനക്കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. പമ്പയില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി.
നെയ്യാറ്റിന്‍കര സമാധിക്കേസ്; നിര്‍ണായക മൊഴിയുമായി ബന്ധു
നെയ്യാറ്റിൻകര ഗോപൻ സമാധി കേസിൽ ദുരൂഹത ഏറുന്നു. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നു എന്ന് ബന്ധു പൊലീസിന് മൊഴി നൽകി. വ്യാഴാഴ്ച വീട് സന്ദർശിച്ച ബന്ധു ആണ് ഇക്കാര്യം പറഞ്ഞത്.
11 മണിക്ക് ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് പോലീസ് പറയുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനാണ് പോലീസിന്റെ നീക്കം. വിഷയത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.