പത്തനംതിട്ട പീഡനക്കേസില്‍ ഇന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ജില്ലയ്ക്ക് പുറത്തും അന്വേഷണം ഊര്‍ജിതമാക്കി. ഇതുവരെ 42 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി 29 എഫ്‌ഐആറും തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം സ്റ്റേഷനില്‍ ഒരു എഫ്‌ഐആറും നിലവിലുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പരിശോധിച്ച് 58 പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.