നിറത്തിന്റെ പേരിലുള്ള നിരന്തര അധിക്ഷേപത്തെ തുടർന്ന് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾ ഇന്ന് പുതിയ പരാതി നൽകും. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനം ഉൾപ്പെടെ വ്യക്തമാക്കി കൊണ്ടുള്ളതാകും പരാതി. നവ വധു ഷഹാനയുടെ ബന്ധുക്കളുടെ വിശദമായ മൊഴിയും കൊണ്ടോട്ടി പൊലീസ് രേഖപ്പെടുത്തും.