എറണാകുളം പറവൂര്‍ ചേന്ദമംഗത്തെ അക്രമത്തില്‍ പ്രതി ഋതു കുറ്റം സമ്മതിച്ചതായി പോലീസ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ചു.
അയല്‍വാസി വെട്ടിക്കൊലപ്പെടുത്തിയ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്‌റ്റോമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മുരുകുംപാടം ശ്മശാനത്തില്‍ സംസ്‌കാരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് മൂന്ന് പേരുടെ കൊലപാതകത്തില്‍ കലാശിച്ചത്. പേരേപ്പാടം കാട്ടുപറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമണത്തില്‍ പരിക്കേറ്റ വേണുവിന്റെ മകന്‍ ജിതിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതി റിതുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിന് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 17 അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.