ചേന്ദമംഗലം കൊലപാതകക്കേസില്‍ പ്രതി ഋതുവിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്. കസ്റ്റഡി അപേക്ഷ പറവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും.
ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിതിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും അക്രമം നടത്തിയ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നുമാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍ പറഞ്ഞു.