എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഋതു ജയന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം. കോടതിയെ ഹാജരാക്കിയപ്പോള്‍ പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു. അതിനാല്‍ വലിയ സുരക്ഷയോടെയാണ് പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
അതേസമയം കൊലപാതകത്തില്‍ പശ്ചാത്താപമില്ലെന്ന് ഋതു പൊലീസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട് ചികില്‍സയിലുള്ള ജിതിന്‍ ജീവനോടെ രക്ഷപെട്ടതില്‍ നിരാശയെന്നും ഋതു മൊഴി നല്‍കി. തലയ്ക്ക് അടിച്ചതിന് പുറമെ കത്തി കൊണ്ട് കുത്തിയത് മരണം ഉറപ്പിക്കാനാണെന്നും ഋതു പോലീസിനോട് പറഞ്ഞു. കുടുംബത്തിലെ എല്ലാവരുടെയും മരണം ഉറപ്പിക്കുന്നതിനായി ആവര്‍ത്തിച്ച് തലയില്‍ അടിച്ചുവെന്നും കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഋതു മൊഴി നല്‍കി.