ബംഗളുരുവില്‍ ബലാത്സംഗ കൊല.ബംഗ്ലാദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കല്‍കെരെ തടാകത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് 28കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാമമൂര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ബംഗളൂരുവില്‍ താമസിക്കുന്ന യുവതി സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ ജോലിക്കാരിയാണ്.
വ്യാഴാഴ്ച ജോലി കഴിഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങിയ യുവതി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.