തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയത് പ്രതിക്കൊപ്പം കൂടെ താമസിക്കാൻ കൂട്ടാക്കാത്തതിനാലെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ.
ഒന്നിച്ച് താമസിക്കാൻ ജോൺസൺ വീട് എടുത്തിരുന്നെങ്കിലും ആതിര ഒപ്പം ചെന്നിരുന്നില്ല. ഇൻസ്റ്റഗ്രാം വഴിയാണ് ആതിരയും ജോൺസണും ആതിരയും പരിചയപ്പെട്ടത്.
കൃത്യം നടക്കുന്നതിന് തലേദിവസം കത്തി വാങ്ങി. വീട്ടിലെത്തി അതെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞു.