Share this Article
നെന്മാറ ഇരട്ട കൊലപാതകം; കൊലയ്ക്ക് കാരണം കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമെന്ന് പൊലീസ്
nenmara doubl murder case

നെന്മാറ ഇരട്ടക്കൊലയ്ക്ക് കാരണം കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമെന്ന് പൊലീസ്. ഭാര്യ ഉപേക്ഷിച്ചത് അയല്‍ക്കാര്‍ മന്ത്രവാദം ചെയ്തതാണെന്ന് പ്രതി വിശ്വസിച്ചു. കൊല ആസൂത്രിതമെന്ന് പാലക്കാട് എസ്.പി.  പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും

സംസ്ഥാനത്ത് ഇന്നും പകൽ സമയങ്ങളിൽ ക്രമാതീതമായി ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സാധാരണയെക്കൾ 2 മുതൽ 3 ഡിഗ്രി വരെയാണ് ചൂട് കൂടുക. അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു.

പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം..നിർജലീകരണം ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരമാവധി ശുദ്ധജലം കുടിക്കണം, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം, കുട - തൊപ്പി മുതലായവ കരുതണം, കൂടാതെ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്…

വനമേഖലകളിലും ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്‌. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അതേസമയം വ്യാഴം, വെള്ളി ദിവസങ്ങളിലും ഫെബ്രുവരി ആദ്യ ദിവസങ്ങളിലും സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories