Share this Article
Union Budget
സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽ
Sujit Kotakad

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് കാസർഗോട്ടെ മുൻ ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽ. ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെന്റ് നിർദ്ദേശിക്കുകയായിരുന്നു. സുജിത്കൊടക്കാടിനോട് വിശദീകരണം തേടാനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അധ്യാപകനെതിരെയുള്ള ലൈംഗിക പീഡന ആരോപണം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചതിനെത്തുടർന്ന് അടിയന്തര പിടിഎ യോഗത്തിലാണ് തീരുമാനം.പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി സുജിത്തിനെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories