മലപ്പുറത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ട് അറസ്റ്റിലായ പ്രഭിനെ മഞ്ചേരി കോടതിയിലാണ് ഹാജരാക്കുക. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതി പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്.
ഭര്‍ത്താവ് പ്രഭിനും വീട്ടുകാര്‍ക്കുമെതിരെ മരിച്ച വിഷ്ണുജയുടെ കുടുംബം പരാതി നല്‍കിയിരുന്നു. സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് നിരന്തരം പീഡനം നേരിട്ടെന്നാണ് മൊഴി. തെളിവുകള്‍ ലഭിച്ചാല്‍ പ്രഭിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും വീട്ടുകാരെ പ്രതി ചേര്‍ക്കാനുമാണ് പൊലീസിന്റെ നീക്കം.