ബാലരാമപുരത്ത് രണ്ട് വയസുകാരി കൊല്ലപ്പെട്ട കേസില്‍ പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി. കൊലപാതകകാരണം കണ്ടെത്താന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മ ശ്രീതുവിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ശ്രീതുവിനെതിരേ പരാതി നല്‍കിയ ആളുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് അസ്ഥാനത്തിന് സമീപം വെച്ചാണ് നിയമനത്തിനായുള്ള വ്യാജ രേഖ ശ്രീതു പരാതിക്കാരന് കൈമാറിയത്.