നെന്മാറ ഇരട്ട കൊലപാതകത്തില്‍ പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ പോത്തുണ്ടിയിലെ വീട്ടിലും ചെന്താമര ആയുധങ്ങള്‍ സൂക്ഷിച്ച വീട്ടിലും തെളിവെടുപ്പ് നടത്തും.
ജനുവരി 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഒളിവില്‍പോയ പ്രതിയെ 28ന് രാത്രി മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് പിടികൂടിയത്.
2019ല്‍ സുധാകരന്റെ ഭാര്യ ജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.