റാഗിംഗിനെ തുടര്‍ന്ന് വയനാട് പൂക്കോട് സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടണമെന്ന സര്‍വകലാശാലയുടെ ആവശ്യം ഹൈക്കോടതി തള്ളി.
കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ അന്വേഷണം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദശിച്ചു. പ്രതികളായ വിദ്യാര്‍ത്ഥികളുടെ പ്രവേശന വിലക്ക് തുടരും. സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് അമിത് രാവല്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.