ഷഹബാസ് കൊലക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.ആക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണം.'മെറ്റ' വിവരം ലഭിച്ചശേഷം കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും. നഞ്ചക്കിന്റെ പേരില്‍ മാത്രം പ്രധാന പ്രതിയുടെ പിതാവിനെ പ്രതിചേര്‍ക്കാനാവില്ലെന്നും പൊലീസ്.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വിഘടന വാദികളെന്ന് സ്ഥിരീകരണം. ജയശങ്കര്‍ സഞ്ചരിച്ച കാറിന് നേരെ അജ്ഞാതനായ യുവാവ് പാഞ്ഞെടുക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുകയുമായിരുന്നു.
ലണ്ടനിലെ ഛതം ഹൗസില്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.