മലപ്പുറത്ത് പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറയുക. . ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെമനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു. മറ്റു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
2020 ഒക്ടോബറിലാണ് മൈസൂര്‍ സ്വദേശിയായ ഷാബ ഷെരീഫിനെ ഒന്നാം പ്രതി ഷൈബിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴിക്കിയെന്നാണ് കേസ്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലമാണ് നിര്‍ണായകമായത്. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് ഉണ്ടായിരുന്നത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം പറഞ്ഞു കൊടുക്കാത്തതിനായിരുന്നു കൊലപാതകം.