പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ അന്വേഷണസംഘം ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസില്‍ 30 ല്‍ അധികം ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊലക്ക് കാരണം വ്യക്തിവൈരാഗ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതി പദ്ധതിയിട്ടത് സുധാകരനെ കൊലപ്പെടുത്താനാണെന്നും അമ്മ ലക്ഷ്മി ബഹളം വച്ചപ്പോൾ അവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ ഉണ്ട്. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരന്‍, മാതാവ് ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്.
സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയത്.