ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധിയില്‍ അന്തിമവാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും . ശിക്ഷയില്‍ ഇളവുവേണമെന്ന ആവശ്യവുമായി ഗ്രീഷ്മ. 24 വയസേയുള്ളു പഠനം തുടരണമെന്ന് പ്രതി ഗീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമെന്നും പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല എന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.