Share this Article
യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് 12 ദിവസം മുന്‍പ്; പുതിയ വീട്ടിലേക്ക് താമസം മാറിയത് നവംബറിൽ; ഒൻപതുകാരനുൾപ്പെടെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിൽ അമ്പലങ്കാവ്
വെബ് ടീം
posted on 07-03-2024
1 min read
 three found dead in home

തൃശൂർ: ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കം വിട്ടുമാറാതെ നാട്ടുകാർ. തൃശൂർ അടാട്ട് അമ്പലങ്കാവിലാണ് ബന്ധുക്കൾ ഉള്ളുലയ്ക്കുന്ന സംഭവം ആദ്യം കാണുന്നത്. മാടശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (30), മകൻ ഹരിൻ (9) എന്നിവവരെയാണ് മരിച്ച നിലയിൽ കണ്ടത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ വീട് അടഞ്ഞുകിടന്നതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസ്സുകാരനായ മകൻ ഹരിൻ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു വിവരം. ഹരിനെ പായവിരിച്ച് അതിൽ കിടത്തിയിരുന്ന നിലയിലാണു കണ്ടെത്തിയത്. 

അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുൻപാണ് നാട്ടിലെത്തിയത്. പുതുതായി നിർമിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories