കാസറഗോഡ്,പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ വിധി ഇന്ന്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പേർക്കെതിരെയാണ് സി ബി ഐ കോടതി വിധി പറയുന്നത്. കേസിൽ 10 പേരെ കുറ്റ വിമുക്തരാക്കിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തൽ. വിധിയുടെ പശ്ചാത്തലത്തിൽ കനത്ത പോലീസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.