മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ കൂട്ടം ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. അയല്‍വാസിയും അടുത്ത ബന്ധുക്കളും അടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍. അരീക്കോട് പോലീസ് കേസെടുത്തു. യുവതിയുടെ 15 പവന്‍ സ്വര്‍ണവും കവര്‍ന്നു.
സ്കൂൾ ബസ്സിൽ വച്ച് ശരീരത്തിൽ സ്പർശിച്ചെന്ന പരാതി; ബസ് ഡ്രൈവറും സഹായിയും പിടിയില്‍
സ്കൂൾ ബസ്സിൽ വച്ച് ശരീരത്തിൽ സ്പർശിച്ചെന്ന പരാതിയിൽ കൊല്ലത്ത് രണ്ട് പേരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.സ്കൂൾ ബസ് ഡ്രൈവറും സഹായിയുമാണ് പിടിയിലായത്. തൃക്കോവിൽവട്ടം സ്വദേശി സാബു,മുഖത്തല സ്വദേശി സുഭാഷ് എന്നിവരെയാണ് ശക്തികുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആറ് കേസുകൾ സാബുവിനെതിരെയും രണ്ട് കേസുകൾ സുഭാഷിന് എതിരെയുമാണ് എടുത്തിട്ടുളളത്.ബസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് വിദ്യാർഥിനികളുടെ പരാതി.സ്കൂൾ അധികൃതർക്ക് ലഭിച്ച വിവരം പൊലീസിന് കൈമാറുകയായിരുന്നു.തുടർന്നുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.