പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ കൂട്ടംചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. വിദേശത്തുള്ള പ്രതികളെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. രണ്ടു ദിവസത്തിനുള്ളില്‍, ശേഷിക്കുന്ന പത്തോളം പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെ രാത്രി വരെ അഞ്ചു ദിവസത്തിനുള്ളില്‍ 44 പേരാണ് പിടിയിലായത്. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. 29 എഫ്‌ഐആറുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ രഹസ്യ മൊഴി അടൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.