കേരളത്തെ നടുക്കിയ പാറശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം എം ബഷീറാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽകുമാറും ഗൂഢാലോചന കേസിൽ പ്രതികളാണ്.