എറണാകുളം ചേന്ദമംഗലത്ത് മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഒരാളെ അടിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ചെയ്ത കേസില്‍ പ്രതി ഋതു ജയനെ നാളെ കസ്റ്റഡിയില്‍ വാങ്ങും. പൊലീസ് ഇന്നലെ പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ 5 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തിനായി 17 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.