ഹൈദരാബാദില്‍ ഭാര്യയുടെ കൊലപാതകം മറച്ചുവയ്ക്കാന്‍ കൊടുംക്രൂരത.യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പ്രഷര്‍ കുക്കറില്‍ തിളപ്പിച്ചു. 45 കാരന്‍ ഗുരുമൂര്‍ത്തിയാണ് ഭാര്യ വെങ്കട്ട മാധവിയെ കൊലപ്പെടുത്തിയത്.
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഗുരുമൂര്‍ത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ മാസം 16 മുതലാണ് യുവതിയെ കാണാതായത്. മൃതദേഹാവശിഷ്ടങ്ങള്‍ മീര്‍പേട്ട് തടാകത്തില്‍ വലിച്ചെറിഞ്ഞു. മുന്‍ സൈനികനായ ഗുരു മൂര്‍ത്തി ഡിആര്‍ഡിഒയില്‍ സുരക്ഷാ ഗാര്‍ഡാണ്. ദമ്പതികള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന