കഠിനംകുളം ആതിരയുടെ കൊലപാതകത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതി ജോണ്‍സനെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വാങ്ങിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും സംഭവ സ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനുമാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് കൃത്യം നടന്ന വീട്ടിലും പ്രതിയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് കഠിനംകുളം ഇന്‍സ്പെക്ടര്‍ ബി.എസ്. സാജന്‍ പറഞ്ഞു.
കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ജനുവരി 21ന് ആണ് ആതിരയെ കഠിനംകുളത്തെ ക്ഷേത്ര ട്രസ്റ്റിന്റെ വീട്ടില്‍ കയറി ജോണ്‍സണ്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.