തിരുവനന്തപുരം ബാലരാമപുരത്തു കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതുവിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ചമച്ച് നിയമന തട്ടിപ്പ് നടത്തിയ പരാതിയിൽ നിലവിൽ ശ്രീതു റിമാൻഡിലാണ്. ശ്രീതുവിനെതിരേ പരാതി നൽകിയ ആളുമായി പോലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.