പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷക്കെതിരെ ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹൈക്കോടതിയില്‍ ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും എന്നാണ് വിവരം. കേസില്‍ കഴിഞ്ഞ ജനുവരി 20ന് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ച് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്.