ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ നൽകിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വധശിക്ഷക്കെതിരായ അപ്പീലാണ് സ്വീകരിച്ചത്. ഷാരോൺ വധക്കേസിൽ തെളിവ് നശിപ്പിച്ചതിന് അമ്മാവൻ നിർമ്മലകുമാരൻ നായരുടെ മൂന്ന് വർഷം തടവ് ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചു.
ഗ്രീഷ്മയും അമ്മാവനും സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഫയലിൽ സ്വീകരിച്ചത്. കേസില്‍ കഴിഞ്ഞ ജനുവരി 20ന് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ച് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്.