സിഎസ്ആര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അനന്തു കൃഷ്ണനെതിരെ തൃശ്ശൂരിലും കേസെടുത്തു. അന്തിക്കാട് പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.7 വനിതകള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. നാലുപേര്‍ക്ക് സ്‌കൂട്ടറും, മൂന്നുപേര്‍ക്ക് ഗ്രഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. അതേസമയം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. മൂന്നു പരാതികളാണ് വടക്കാഞ്ചേരി പോലീസില്‍ ലഭിച്ചത്. 48 പേര്‍ക്ക് വടക്കാഞ്ചേരിയില്‍ പണം നഷ്ടമായി എന്നാണ് സൂചന. പണം മടക്കി നല്‍കാമെന്ന ഉറപ്പിന്‍മേല്‍ പണം നഷ്ടമായവര്‍ പരാതി നല്‍കുന്നില്ല എന്നാണ് വിവരം. അതിനിടെ വടക്കാഞ്ചേരിയിലെ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ സീഡ് സൊസൈറ്റി രൂപീകരിച്ചു എന്നും ആരോപണമുണ്ട്. സംഭവത്തില്‍ കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.