തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ കൂടുതല്‍ മൊഴികള്‍ പുറത്ത്. ഉമ്മയുമായി വഴക്കിട്ട ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കുകയായിരുന്നുവെന്ന് അഫാന്‍. മരിച്ചെന്ന് കരുതി വീട്ടില്‍ നിന്നിറങ്ങിയ ശേഷം പാങ്ങോട് എത്തി അമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയെന്നും മൊഴി. അഫാനെ ചുറ്റിക വാങ്ങിയ കടയിലും മാല പണയം വെച്ച സ്ഥാപനത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.