Share this Article
ഇന്ന് അന്താരാഷ്ട്ര ഖനി ദിനം

ഇന്ന് അന്താരാഷ്ട്ര ഖനി ദിനം. സ്ഫോടകവസ്തുക്കളും ഖനികളും ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത.

ജീവന്‍ സംരക്ഷിക്കുക, സമാധാനം കെട്ടിപ്പടുക്കുക എന്നതാണ്  ഈ വര്‍ഷത്തെ ഖനി അവബോധത്തിന്റെ മുദ്രാവാക്യം. ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ജീവിതത്തിനും വേണ്ടി കുഴിബോംബുകള്‍ മൂലമുണ്ടാകുന്ന ഭീഷണികളെയും യുദ്ധത്തിന്റെ സ്‌ഫോടനാത്മകമായ അവശിഷ്ടങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്

സംഘര്‍ഷ ഘട്ടങ്ങളിലും സമാധാനം സ്ഥാപിക്കുകയും  വൈകല്യമുള്ള എല്ലാവരുടെയും അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യം കൂടി ഈ വര്‍ഷത്തെ ആശയം മുന്നോട്ടു വെക്കുന്നു.1997ലാണ് ഖനികള്‍ക്കെതിര നേതൃത്വം നല്‍കിയ ഖനന നിരോധന കണ്‍വെന്‍ഷന്‍ സ്ഥാപിക്കപ്പെടുന്നത്, അതിനുശേഷം 164 രാജ്യങ്ങള്‍ അത് അംഗീകരിച്ചു.

തുടര്‍ന്ന് 2005 ഡിസംബര്‍ 8നാണ് ഐക്യരാഷ്ടഭയില്‍ ഈ ദിനം പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് 2006 ഏപ്രില്‍ 4ന് ലോകമെമ്പാടും ഈ ദിനം ആചരിച്ചു. ഖനന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മൈന്‍ ആക്ഷന്‍ കമ്മ്യൂണിറ്റിയും  ഇത് യുണൈറ്റഡ് നേഷന്‍സ് മൈന്‍ ആക്ഷന്‍ സര്‍വീസും യോജിച്ചാണ് സമൂഹത്തില്‍ ഈ ദിനത്തിന്റെ അവബോധം സൃഷ്ടിക്കുന്നത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article