ബാറിലെ വെള്ളത്തിനുമുണ്ട് ഒരു ദിനം. ലോകമെമ്പാടും ആരാധകരുള്ള ഒരു പാനീയമാണ് സ്‌കോച്ച് വിസ്‌കി. ഇന്ന് ദേശീയ സ്‌കോച്ച് ദിനം.
സ്‌കോച്ച് വിസ്‌ക്കിയുടെ വിശേഷ വൈവിധ്യങ്ങള്‍ ഏറെ പ്രസിദ്ധമാണ്.മദ്യങ്ങളുടെ പട്ടികയിലെ അഭിജാത സ്ഥാനമാണ് സ്‌കോച്ച് വിസ്‌കികള്‍ക്ക്. സിംഗിള്‍മാര്‍ട്ട് പോലുള്ള വിസ്‌കിയാണ് ഇതില്‍ പ്രധാനം.വിഖ്യാത ചിന്തകനായ ബെര്‍ണാഡ് ഷാ വിസ്‌കിയെ വിളിച്ചത് ലിക്വിഡ് സണ്‍ഷൈനെന്നാണ്.
പലരും സ്‌കോച്ച് സംബന്ധമായ കാര്യങ്ങളില്‍ വലിയ ആധികാരികത അവകാശപ്പെടുന്നവരാണ്.എന്നാല്‍ ഒരു യഥാര്‍ത്ഥ സ്‌കോച്ച് പ്രേമി പുതിയ വിവരങ്ങള്‍ക്ക് മുന്നില്‍ എന്നും വിനയാന്വിതനായി നില്‍ക്കുന്ന ഒരാളായിരിക്കും.
വിസ്‌കി എന്നത് മദ്യത്തിന്റെ ഒരിനത്തിനുള്ള വര്‍ഗ്ഗീകരണനാമമാണ്. അതിന് കീഴിലാണ് സ്‌കോച്ച് വരുന്നത്.ഒരൊറ്റ ഡിസ്റ്റിലറിയില്‍ മാള്‍ട്ടഡ് ബാര്‍ലിയില്‍ നിന്നും ഡിസ്റ്റില്‍ ചെയ്തെടുക്കുന്ന വിശേഷയിനംസ്‌കോച്ചാണ് സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച്.സ്‌കോച്ചിന് ഈ പേര് ലഭിച്ചത് ഇത് ഉല്‍പാദിപ്പിക്കുന്ന സ്ഥലത്ത് നിന്നുമാണ്.
സ്‌കോട്ട്ലണ്ടിലാണ് സ്‌കോച്ച് ഉല്‍പാദിപ്പിക്കുന്നത്.ആദ്യമായി വെള്ളത്തെ വീഞ്ഞായി മൊഴിമാറ്റുന്ന ഇന്ദ്രജാല വിദ്യയായ ഡിസ്റ്റിലിങ്ങ് അഥവാ വാറ്റ് എന്ന പ്രക്രിയ ആദ്യമായി നടത്തിയത് അറബ് ആല്‍കെമിസ്റ്റായ അബു മൂസാ ജാബിര്‍ ഇബ്ന്‍ ഹയ്യാനാണ്.
മക് വീസ് അഥവാ ബീറ്റന്‍സ് എന്ന വൈദ്യകുടുംബമാണ് ആദ്യമായി അറബ് ആല്‍ക്കെമി പുസ്തകങ്ങളില്‍ നിന്നും വെള്ളത്തെ വീഞ്ഞായി മൊഴി മാറ്റുന്ന അദ്ഭുത വിദ്യയായ വാറ്റിന്റെ പ്രാഥമികപാഠങ്ങള്‍ കണ്ടെടുക്കുന്നത്.ധാന്യങ്ങളാണ് വിസ്‌കിയുടെ മുഖ്യ ചേരുവ.
സ്‌കോച്ച് ഉണ്ടാക്കുന്നത് വെള്ളവും മാള്‍ട്ടഡ് ബാര്‍ലിയും ചേര്‍ത്താണ്.ആറ് ഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മാണം.വലിയ ഓക്കുമര ബാരലുകളില്‍ മൂന്ന് വര്‍ഷമെങ്കിലും സൂക്ഷിച്ച് കിട്ടുന്ന മദ്യത്തെ കുറഞ്ഞത് 40 ശതമാനമെങ്കിലും വീര്യത്തില്‍ ബോട്ടില്‍ ചെയ്തെടുക്കുന്നതാണ് സ്‌കോച്ച് എന്ന വിസ്‌കി.
മേല്‍പ്പറഞ്ഞ പ്രക്രിയ വളരെ കര്‍ക്കശമായി പിന്തുടരുന്നതും സ്‌കോട്ട്ലണ്ടില്‍ ഡിസ്റ്റില്‍ ചെയ്യുന്നതുമായ വിസ്‌കിക്ക് മാത്രമേ സ്‌കോച്ച് എന്ന് പറയാവൂ എന്നതാണ് അലിഖിത നിയമം.