Share this Article
News Malayalam 24x7
കൊടും ഭീകരരാണ് ഈ വൈറസുകൾ ; ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം | World Hepatitis Day
world hepatitis day 2023 what is world hepatitis day symptoms types of hepatitis and causes and treatment of hepatitis In Malayalam

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ( World Hepatitis Day). മാരകമായ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. 80 ശതമാനം ആളുകളും രോഗം തിരിച്ചറിയാത്തവരാണ്.

മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ഒരു ജീവിതം ഒരു കരള്‍ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ സന്ദേശം. 

വൈറസുകൾ 4 തരം

എ, ബി, സി, ഇ എന്നിങ്ങനെ നാല് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളില്‍ കാണുന്നത് മഞ്ഞപ്പിത്തമാണ്.എന്നാല്‍ ബി, സി വിഭാഗത്തിലുള്ള വൈറസുകളെ പേടിക്കണം. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ. ഓരോ മുപ്പത് മിനുട്ടിലും ഒരാള്‍ ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ അനുബന്ധരോഗങ്ങള്‍ കാരണം മരണപ്പെടുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.

ഓരോ വര്‍ഷവും 11 ലക്ഷത്തോളം പേര്‍ ഹെപ്പറ്റൈറ്റിസ് ബി,സി രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നുണ്ട്. 30 ലക്ഷത്തോളംപേരാണ് ഓരോ വര്‍ഷവും രോഗബാധിതരാകുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസിനെ 2030 ആകുമ്പോഴേക്കും ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാന്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. 

മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ

പനി,വിശപ്പില്ലായ്മ,ഓക്കാനവും ഛര്‍ദ്ദിയും,ശക്തമായ ക്ഷീണം,ദഹനക്കേട്,കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റ് ചില ലക്ഷണങ്ങളാകുന്നു. മഞ്ഞപ്പിത്തം വരാതെ നോക്കുകയെന്നതാണ് ഏറ്റവും വലിയ പ്രതിരോധം.വ്യക്തിശുചിത്വമാണ് ഇതില്‍പ്രധാനം.പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കേണ്ടിവരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക,ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കുക എന്നിവ പ്രധാനമാണ്.ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ ഡി തീര്‍ത്തും ഇല്ലാതാക്കാനുള്ള കുത്തിവെയ്പ് കേരളത്തിനകത്തും പുറത്തും ലഭ്യമാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവ സൗജന്യവുമാണ്.ഹെപ്പറ്റൈറ്റിസ് ബി,സി രോഗങ്ങളുടെ ചികിത്സാചെലവ് ഭീമമാണ്.ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവയ്ക്ക് ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയിലൂടെ ആലപ്പുഴജനറല്‍ ആശുപത്രിയിലും വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൗജന്യപരിശോധനയും ചികിത്സയും ലഭ്യമാണ്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories