Share this Article
ഇന്ന് ബി.ആര്‍ അംബേദ്കറിന്റെ അറുപത്തിയേഴാം ചരമവാര്‍ഷികം

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പി ഡോ. ബിആര്‍ അംബേദ്കറിന്റെ അറുപത്തിയേഴാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്.നിയമജ്ഞനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ അംബേദ്കര്‍ 1956 ഡിസംബര്‍ ആറിനാണ് അന്തരിച്ചത്  . അസമത്വത്തിനും എതിരെ പോരാടിയ അംബേദ്കറുടെ സംഭാവനകള്‍ ഭരണഘടനയ്ക്കപ്പുറമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ നേതാവും ആയ ഡോ. ഭീംറാവു റാംജി അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപീകരണത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. തൊട്ടുകൂടായ്മയ്ക്കും, അസമത്വത്തിനും എതിരെ പോരാടിയ അംബേദ്കറുടെ സംഭാവനകള്‍ ഭരണഘടനയ്ക്കപ്പുറമാണ്.സാമൂഹിക അസമത്വം തുടച്ചുനീക്കുന്നതിനും നീതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം രാഷ്ട്രത്തിന് മായാത്ത മുദ്ര പതിപ്പിച്ചു നല്‍കി.

ഹിന്ദു വ്യക്തിനിയമം ക്രോഡീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്ത ഹിന്ദു കോഡ് ബില്ലിലും അംബേദ്ക്കറിന്റെ പങ്ക് നിര്‍ണായകമാണ്.  സാമൂഹിക ഉന്നമനത്തിനുള്ള മാര്‍ഗമായി വിദ്യാഭ്യാസത്തെ കണ്ട അദ്ദേഹം പിന്നോക്ക വിഭാഗക്കാര്‍ക്കായി നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.1891 ഏപ്രില്‍ 14-ന് മധ്യപ്രദേശിലെ തൊട്ടുകൂടാത്ത മഹര്‍ കുടുംബത്തില്‍ ജനിച്ച അംബേദ്ക്കറിന്റെ ബാല്യത്തില്‍ വിവേചനവും സാമൂഹിക വേര്‍തിരിവും നേരിട്ടിരുന്നു.വെല്ലുവിളികള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യത്തോടെ വിദ്യാഭ്യാസം തുടര്‍ന്ന അംബേദ്ക്കര്‍ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം കരസ്ഥമാക്കി. വേദന നിറഞ്ഞ ബാല്യം ജാതി വ്യവസ്ഥയുടെയും നിലവിലുള്ള സാമൂഹിക അസമത്വങ്ങളുടെയും കടുത്ത വിമര്‍ശകനായി അംബേദ്കറെ മാറ്റി. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി അംബേദ്കര്‍ ബഹിഷ്‌കൃത ഹിതകാരിണി സഭയും പട്ടികജാതി ഫെഡറേഷനും സ്ഥാപിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article