Share this Article
News Malayalam 24x7
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ നിര്‍മ്മല സീതാരാമനടക്കം നാല് ഇന്ത്യക്കാര്‍
Four Indians including Nirmala Sitharaman are among the most powerful women in the world

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ നിര്‍മ്മല സീതാരാമനടക്കം നാല് ഇന്ത്യക്കാര്‍. യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് പട്ടികയില്‍ ഒന്നാമത്. 2023ലെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാര്‍ഷിക പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ബിസിനസ് മാഗസിന്‍ ഫോര്‍ബ്‌സ്. ഇത്തവണ നാല് ഇന്ത്യന്‍ വനിതകളാണ് ഫോര്‍ബ്സ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സംഗീതജ്ഞ ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യയുടെ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ശ്രദ്ധ നേടി.പട്ടികയില്‍ 32-ാം സ്ഥാനത്താണ് നിര്‍മ്മലാസീതാരാമന്‍. 

നിര്‍മ്മലാ സീതാരാമന്‍ കൂടാതെ ഇന്ത്യയില്‍ നിന്ന് മൂന്ന് പേര്‍ കൂടി പട്ടികയില്‍ ഇടംപിടിച്ചു.എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ റോഷ്നി നാടാര്‍ മല്‍ഹോത്ര 60-ാം സ്ഥാനത്തും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്സണ്‍ സോമ മൊണ്ടല്‍  70-ാം സ്ഥാനത്തും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍-ഷാ 76-ാം സ്ഥാനത്തുമാണ് ഉള്ളത്. യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.  യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.

2019 മെയ് മാസത്തില്‍ ആണ് നിര്‍മ്മലാ സീതാരാമന്‍ രാജ്യത്തിന്റെ ധനമന്ത്രിയാകുന്നത്. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുന്‍പ് അവര്‍ യുകെയിലെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേള്‍ഡ് സര്‍വീസിലും ജോലി ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അംഗമായും നിര്‍മ്മലാ സീതാരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories