കറികളില്‍ സ്വാദ് കൂട്ടുന്ന കേമനാണ് കടുക്. ഇന്ന് ദേശീയ കടുക് ദിനം. നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് കടുക്. ഒരു ദിനം അവസാനിക്കുമ്പോള്‍ കുറച്ച് കടുക് നമ്മുടെ ശരീരത്തിലെത്തിയിട്ടുണ്ടാകും.
National Mustard Day 2023 (US): Date, History, Traditions, Facts
കറികളില്‍ സ്വാദ് കൂട്ടുന്ന ഈ കേമന്‍ ആരോഗ്യത്തിന് ഉത്തമമാണ്. കടുക് ചെടിയുടെ വിത്തുകളില്‍ നിന്ന് നിര്‍മിച്ച കടുക് അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട പലവ്യജ്ഞനങ്ങളില്‍ ഒന്നാണ്.
പുരാതന ഈജിപ്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.വര്‍ഷം തോറും ഓഗസ്റ്റിലെ ആദ്യ ശനിയാഴ്ചയാണ് കടുക് ദിനം ആഘോഷിക്കുന്നത്.പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാര്‍ഗം കൂടിയാണ് കടുകെന്ന പ്രത്യേകത കൂടിയുണ്ട്.
തടി കുറയ്ക്കാൻ കടുക്
ദിവസവും അല്‍പം കടുക് കഴിച്ചുനോക്കൂ.ആഴ്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം,മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്.ഇത് ആസ്മ,റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.ഇതിലെ മഗ്നീഷ്യം ബി പി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്കപ്രശ്‌നം പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.
മൈഗ്രേയ്ൻ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഏറ്റവും നല്ലതാണ് കടുക്.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍,മലബന്ധം തുടങ്ങിയവയ്ക്കും ഇത് ഉത്തമമാണ്.നടുവേദനയകറ്റാനും കടുകെണ്ണ ഗുണപ്രദമാണ്.പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെയും ഇത് തടയുന്നു.നിരവധി അടിസ്ഥാനമൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.കാന്‍സറിന്റെ വ്യാപനത്തെ തടയുന്നതിനുള്ള മൂലകങ്ങളും കടുകില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.