തുടര്‍ഭരണം നേടി ഹിന്ദി ഹൃദയഭൂമിയില്‍ കാവിക്കൊടി പാറിച്ചിരിക്കുകയാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി. .... സീറ്റുകള്‍ നേടി മധ്യപ്രദേശില്‍ തുടര്‍ഭരണം നേടിയിരിക്കുകയാണ് ബിജെപി.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് നിലനിര്‍ത്തിയത് വലിയ ആത്മവിശ്വാസമാണ് ബിജെപിക്ക് നല്‍കുന്നത്. മോദി പ്രഭാവത്തില്‍ മാത്രമൊതുങ്ങാതെ മധ്യപ്രദേശിലെ ബിജെപിയുടെ മുഖമായി മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാന്‍. 5.59 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് തുടര്‍ഭരണം ലാക്കാക്കി ബിജെപിയുടെ ജനക്ഷേമപദ്ധതികള്‍ വോട്ട് മറിച്ചെന്ന് തന്നെ വേണം വിലയിരുത്താന്‍.
കമല്‍നാഥിന്റെ മൃദുഹിന്ദുത്വമോ കൗസല്യ ക്ഷേത്രമോ ഹനുമാന്‍ ചാലിസയോ കോണ്‍ഗ്രസിനെ രക്ഷിച്ചില്ലെന്നാണ് സീറ്റ് ചോര്‍ച്ച ബാക്കിയാക്കുന്നത്. സ്ത്രീവോട്ടര്‍മാരേറെയുള്ള സംസ്ഥാനത്ത് ശിവരാജ്‌സിങ് ചൗഹാന്റെ ലാഡ്‌ലി ബെഹന്ന അടക്കമുള്ള ബൃഹദ് പദ്ധതികള്‍ വലിയ മുന്നേറ്റമാണ് ആദ്യഘട്ടം മുതല്‍ ബിജെപിക്ക് സമ്മാനിച്ചത്.
ഒബിസി വോട്ടര്‍മാരേറേയുള്ള സംസ്ഥാനത്ത് ജാതി സെന്‍സസ് എന്ന കോണ്‍ഗ്രസ് മുദ്രാവാക്യവും തെളിഞ്ഞില്ല എന്നതാണ് വാസ്തവം. കമല്‍നാഥല്ലാതെ മറ്റൊരു മുഖം കോണ്‍ഗ്രസിനില്ലാത്തതും ദ്വിഗ്വിജയ് സിങിനെ സീറ്റില്ലാതെ ഒതുക്കിയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തില്‍ ഗ്വാളിയാര്‍ കോട്ട പിടിച്ച ബിജെപിയും നിര്‍ണായകമായ സമുദായ വോട്ടുകളും പാര്‍ട്ടിക്കുള്ളില്‍ ഒന്നാമനാരെന്ന ചോദ്യം അവശേഷിപ്പിക്കും.
ഇതൊക്കെയാണെങ്കിലും ഹിന്ദി ഹൃദയഭൂമിയുടെ ഹൃദയം കവര്‍ന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറച്ചിരിക്കുകയാണ് ബിജെപി. ശക്തമായ അടിത്തറപാകി 2024ഉം പിടിക്കാമെന്ന വിശാല ലക്ഷ്യത്തിലേക്ക് ബിജെപി മാറി. എവിടെ പാളിയെന്ന വിശകലനത്തില്‍ കമല്‍നാഥെന്ന ഒറ്റപ്പേരിന് കുറ്റം ചാര്‍ത്തിക്കയ്യൊഴിയേണ്ടി വരും കോണ്‍ഗ്രസിന്.