ഇന്ന് ലോക പ്രകൃതിസംരക്ഷണദിനം ( World Nature Conservation Day). എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമെന്ന സന്ദേശവുമായാണ് ഈ ദിനം ആചരിക്കുന്നത്.
വനങ്ങളും ഉപജീവനവും, ജനങ്ങളെയും ഗ്രഹത്തെയും നിലനിര്‍ത്തുകയെന്നതാണ് ഈ വര്‍ഷത്തെ പ്രകൃതിസംരക്ഷണദിന ചിന്താവിഷയം.സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടരുതെന്നാണ് എന്ന റഷ്യന്‍ എഴുത്തുകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്്.എന്നിട്ടും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം അനുദിനം വര്‍ധിക്കുകയാണ്.വനനശീകരണം,മലിനീകരണം,രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം ഇലക്ട്രോണിക്കല്‍ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം തന്നെ പ്രകൃതിയെ അനുദിനം നശിപ്പിക്കുകയാണ്.പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുമ്പോള്‍ ആഗോളതാപനം,ഓസോണ്‍ പാളിക്ക് വിള്ളല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ലോകത്തെ ആകമാനം ബാധിക്കുന്നു.
പ്രകൃതിയുടെ അദ്ഭുതക്കാഴ്ചകളിലേക്ക് കണ്‍തുറക്കുന്ന ദൂരദര്‍ശിനിയാകാന്‍ ഓരോ മനുഷ്യനും സാധിക്കണം.കാടും മേടും പുല്‍ത്തകിടിയുടെ വേരും തിരഞ്ഞ് പ്രപഞ്ചത്തിന്റെ അനന്തവൈവിധ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നാം പ്രകൃതിയോട് കൂടുതല്‍ അടുക്കും. ജീവന്റെ വലയിലെ ഒരിഴ മാത്രമാണ് മനുഷ്യനെന്ന ചിന്തയുണ്ടാകണം.പ്രകൃതിക്കെതിരെയുള്ള യുദ്ധം മനുഷ്യരാശിയോട് മുഴുവനായുമുള്ള യുദ്ധമാണെന്ന ഹരിതദര്‍ശനത്തിന് അവകാശികളാകുവാന്‍ സാധിക്കണം.നമ്മുടെ വേദപുരാണങ്ങളില്‍ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്നുണ്ട്.പത്ത് പുത്രന്മാര്‍ക്ക് സമാനമാണ് ഒരു മരം. എ്ന്നും ഈ പച്ചപ്പ് കാത്തുസൂക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.